വൃദ്ധ സദനത്തിൽ
-----------------------------
മേൽവിലാസങ്ങൾ നഷ്ട്ടപ്പെട്ട
ദൈന്യതകളുടെ കൺകോണുകളിൽ
ഉരുണ്ടുകൂടുന്ന കണ്ണീർതുള്ളികളിൽ
ഇരുട്ടറകളിൽ എവിടെയോ
കനത്ത ചങ്ങലകളിൽ
ബന്ധിപ്പിക്കപ്പെട്ടൊരു
ഭ്രാന്തന്റെ ചിരി ഓർമിപ്പിക്കുന്നു...
ഉയർന്ന മതിലുകൾക്കുള്ളിലേക്കു
എത്തിനോക്കുന്ന ഒരിറ്റു ആകാശത്തുണ്ട്
പ്രതീക്ഷകളില്ലാത്ത മുഖങ്ങളിലേക്കു
പ്രകാശത്തിന്റെ പുഞ്ചിരി
എത്തിക്കാറുണ്ടത്രെ...
ഹൃദയ വ്യഥകൾക്കുമേൽ
ഉന്മാദത്തിന്റെ മുഖംമൂടിയണിഞ്ഞ
വാര്ധക്യങ്ങൾക്ക് പോലും
എന്നോട് പിണക്കമാണ്...
.jpg)
No comments:
Post a Comment