Tuesday, August 6, 2024

പൊയ്മുഖങ്ങൾ

ചേർന്നലിഞ്ഞ നിശ്വാസങ്ങളുടെ നെഞ്ചിൽ നിറഞ്ഞു വിങ്ങുന്ന വിഷപ്പുക മെല്ലെ മെല്ലെ ഉയർന്നു കാഴ്ചയെ മറയ്ക്കുന്നു...

വാക്കുകളിലെ വിഷംപതിച്ച ഹൃദയമുരുകി
ജീവൻ വേർപെടുന്ന വേദന


സ്വയം നിന്ദിതന്റെ,
അഴുക്കു
ചാലിലൊഴുകിതാഴുന്ന
ശപിക്കപ്പെട്ട
അസ്തിത്വ ദുഃഖം...
അപരന്റെ ഹൃദയത്തിൽ
ലഘുവായി, മൃദുവായി
എത്ര മനോഹരമായി,
കത്തിതാഴ്ത്തിയാണ്
പൊയ്മുഖങ്ങൾ
ചിരിക്കുന്നത്...
അവസാനം
കണ്ട കാഴ്ചയിൽ
അരണ്ടവെളിച്ചത്തിൽ,
പുകമഞ്ഞിനിടയിലൂടെ,
നീണ്ടു വന്നു
കവിളിൽതൊട്ടൊരു
തണുത്ത കരതലത്തിനു
മാതൃത്വത്തിന്റെ
മണമുണ്ടായിരുന്നു..... toodespSrni04fA9cha60s022i97l1u10tmgg88548g guu1t16m2h2 9a1l 
Shared with Public

No comments:

Post a Comment