Tuesday, June 25, 2019

ഒടുവിലെൻ കണ്ണുനീർതുള്ളിയിൽ നിന്നൊരു...

ഒടുവിലെൻ കണ്ണുനീർതുള്ളിയിൽ നിന്നൊരു
കവിത ജനിക്കുകയായിരുന്നു...
സൗമ്യ മനോഹരി നിന്മുഖം കണ്ട നാൾ
ഹൃദയത്തിൽ മൊട്ടിട്ടതായിരുന്നു....

മൊട്ടിട്ട ചെമ്പകപ്പൂവിനും അന്നെന്റെ
മുറ്റത്തു മൊട്ടിട്ട മുല്ലകൾക്കും
മാത്രമറിയുന്ന മൗനമാണന്നു ഞാൻ
പൂവാക പൂത്തപോൽ നീയും

ഒടുവിലെൻ കണ്ണുനീർതുള്ളിയിൽ നിന്നൊരു
കവിത ജനിക്കുകയായിരുന്നു...
സൗമ്യ മനോഹരി നിന്മുഖം കണ്ട നാൾ
ഹൃദയത്തിൽ മൊട്ടിട്ടതായിരുന്നു....

ഋതുമാറി ഓർമ്മകൾ മാത്രമായി
ചിറകടിച്ചെങ്ങോ പറന്നു നീയും
പരിഭവമില്ലാതെ, പറയുവാനാകാതെ,
പ്രണയാർദ്ര ഭാവങ്ങൾ അലിഞ്ഞുപോയി

ഒടുവിലെൻ കണ്ണുനീർതുള്ളിയിൽ നിന്നൊരു
കവിത ജനിക്കുകയായിരുന്നു...
സൗമ്യ മനോഹരി നിന്മുഖം കണ്ട നാൾ
ഹൃദയത്തിൽ മൊട്ടിട്ടതായിരുന്നു....
----------------------------------------------------------------------------------------------

No comments:

Post a Comment