Tuesday, August 20, 2013

കരകവിയും കടലിൽ അങ്ങകലെ ഒരു തോണി,
അന്തിപ്പൊന്നാകാശം നിറയെ ചെമ്മാനം
ചെമ്മാനം വാരാൻ പോയി മുക്കുവചെക്കൻ
കരകവിയും കടലിൽ അങ്ങകലെ  പോയി ചെക്കൻ

              കരയിൽ ഒരുകുടിലിൽ തേനൂറും കനവിൽ
              അണയാത്തൊരു ചെരുവെട്ടം കണ്ണും നട്ടുണ്ടേ

              ഒരുവള്ളം നിറയെ പൊന്നും കൊണ്ടെത്തും
              മുക്കുവചെക്കനെ കാത്തിരിപ്പുണ്ട്‌
              കണ്ണീരിൽ മുങ്ങി കനലെല്ലാം കെട്ട്
              അവളവനെ കുടിലിൽ കാത്തിരിപ്പുണ്ട്

കണവനെ സ്വപ്നം കണ്ടിരിക്കുമ്പോൾ പെണ്ണ്
കടലിനെ കൈകൂപ്പി കരയുന്ന പെണ്ണ്
ഒരിക്കലും കരയാതെ ജ്വലിക്കുന്ന പെണ്ണെ
കടലമ്മ വളർത്തിയ കരുത്തുറ്റ പെണ്ണെ ...

              ചെക്കൻറെ  വരവും കാത്തിരിക്കുന്ന പെണ്ണെ
              ചെമ്മാനം പൂക്കുമ്പോൾ ചിരിക്കുന്ന പെണ്ണെ
              കരളിലെ കനവെല്ലാം കതിരായ് മാറീടും
              കതിരുമായ് നിൻ കണവൻ കരയെപ്പൂകീടും

              കരയെല്ലേ പെണ്ണെ; ചിരിക്കെന്റെ കണ്ണേ...

കരകവിയും കടലിൽ അങ്ങകലെ ഒരു തോണി,
അന്തിപ്പൊന്നാകാശം നിറയെ ചെമ്മാനം
ചെമ്മാനം വാരാൻ പോയി മുക്കുവചെക്കൻ
കരകവിയും കടലിൽ അങ്ങകലെ  പോയി ചെക്കൻ

**********************************************************************

No comments:

Post a Comment