Wednesday, January 4, 2012

ഒടുവിലെൻ കണ്ണുനീർ
തുള്ളിയിൽ നിന്നൊരു
കവിത ജനിക്കുകയായിരുന്നു.

സൗമ്യ മനോഹരി
നിന്മുഖം കണ്ടനാൾ
ഹൃദയത്തിൽ  മൊട്ടിട്ടതായിരുന്നു.

പറയുവാന്‍ മോഹിച്ചു
പതിവായി നിന്നെ ഞാൻ
പൂമുഖവാതിലിൽ  കാത്തുനിന്നു.

പടിപ്പുരവാതിലിൽ
നിന്മുഖം കാണുമ്പോൾ
പറയാൻ  മറക്കുന്നതായിരുന്നു.

മൊട്ടിട്ട ചെമ്പകപ്പൂവിനും
അന്നെൻറെ മുറ്റത്ത്
മൊട്ടിട്ട മുല്ലകൾക്കും
മാത്രമറിയുന്ന മൌനമാണന്നുഞാൻ
പൂവാക പൂത്ത പോൽ  നീയും.

ഋതുമാറി ഓർമ്മകൾ മാത്രമായി
ചിറകടിച്ചെങ്ങോ പറന്നു നീയും.

മൗന മേഖങ്ങളായി
മാറിയ നിന്മുഖം
കണ്ണുനീർ തുള്ളിയായി
പെയ്തിറങ്ങി.

ഒടുവിലെൻ കണ്ണുനീർ
തുള്ളിയിൽ നിന്നൊരു
കവിത ജനിക്കുകയായിരുന്നു.

No comments:

Post a Comment