Thursday, March 24, 2016

---------------------------------------------------------------
നിന്നരികിലേക്ക് നടന്നെത്താൻ മാത്രമുള്ള ദൂരം
എനിക്ക് ഇനി നടന്നു തീർക്കാനില്ല...

ഹൃദയത്തിൽനിന്നു പിഴുതെറിയാൻ മാത്രം
നീയെന്ന ഓർമകൾ ഒരിക്കലും
ദുർബ്ബലമാകുന്നുമില്ലല്ലോ ...

ഭൂതകാലതിലൊരു പടുനിലത്ത് വീണു
ചിന്നിച്ചിതറിയ നിന്റെ വളതുണ്ടുകളും
നഖപ്പാടുകളിലൂടെ
നിന്റെ കൈതണ്ടിൽനിന്നും
ഊർന്നിറങ്ങിയ പ്രണയവും...
ഓർമകളുടെ നിശ്വാസങ്ങൾ 

പിറകിലെവിടെയോ നാം പിരിഞ്ഞുപോയൊരു ബിന്ദുവിൽ
ഇന്നും ആ വളതുണ്ടുകളും രക്തതുള്ളികളും ഇണചേരുന്നുണ്ടാകാം...!!!
----------------------------------------------------------------------------

No comments:

Post a Comment