Thursday, March 24, 2016

കർക്കിടകം

----------------------------------------------------------------------------------------------
എനിക്ക്‌ കർക്കിടകം തണുത്തുമരവിച്ച
ഒരു  തേങ്ങലിന്റെ ഓർമപ്പെടുത്തലാണ്‌.
എന്നും വാത്സല്ല്യത്തിന്റെ ഇളംചൂടില്‍
എന്നെ പൊതിഞ്ഞിരുന്ന അമ്മയുടെ നെറുകയില്‍
ചുണ്ടമർത്തിയപ്പോള്‍ ഒരു തണുത്ത മരവിപ്പുമാത്രം തിരികെത്തന്ന്‌
അമ്മ യാത്രയായത്‌ ഒരു കറുത്ത കർക്കിടകത്തില്‍ ആയതിനാലാകാം...
കർക്കിടകം എനിക്ക്‌ വേദനയാണ്‌...
----------------------------------------------------------------------------------------------

No comments:

Post a Comment