Thursday, March 24, 2016

എന്താണ് നിനക്ക് ഞാൻ തരേണ്ടത്‌...

____________________________________________________________

എന്താണ് നിനക്ക് ഞാൻ തരേണ്ടത്‌...
നഷ്ട്ടപ്പെട്ട ഹൃദയതാളതെ വീണ്ടെടുക്കുവാനായുംപോഴുള്ള
ശൂന്യതയിൽ നഷ്ട്ടപ്പെട്ട ചിരിയോ..

കഴിഞ്ഞുപോയൊരു വേനലിന്റെ ഓർമയിൽ
ഇന്നും വിണ്ടുകീറിക്കിടക്കുന്ന ഹൃദയസമതലത്തിൽ
മണൽക്കാറ്റിനൊപ്പം അലഞ്ഞുതിരിയുന്ന പ്രജ്ഞയോ

നിറയെ മഞ്ചാടിക്കുരുക്കൾ ഉറങ്ങിയിരുന്ന
ഒരു സ്ഫടികപാത്രം പരുക്കൻ നിലത്തുവീണ് ഉടഞ്ഞത് പോലെ
ചിന്നിചിതറിയൊരു മനസ്സിന് വച്ചുനീട്ടുവാൻ
ചുറ്റിലും ചിതറിത്തെറിച്ച കുറച്ചോർമ്മകൾ മാത്രം....!!

No comments:

Post a Comment