Saturday, March 19, 2016

പെയ്യാതെ അകന്നുപോയ ഒരു മഴ
പുലരുംമുൻപേ പിരിഞ്ഞുപോയ നിലാവ്...
അറിയും മുൻപേ അകന്നുപോയ ആത്മശാന്തി...

പറഞ്ഞു തീരാത്ത പരിഭവങ്ങളുടെ,
എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ,
വിടപറഞ്ഞ പ്രിയരുടെ,
കണക്കു തെറ്റിപ്പെയ്ത കാലവർഷത്തിന്റെ,
കരഞ്ഞു കലങ്ങിയ കണ്ണുകളുടെ,
കടം വാങ്ങിയ ചുംബനത്തിന്റെ,

ഓർമ്മകൾ മങ്ങിതുടങ്ങുമ്പോൾ, ജീവിതം,
പിന്തിരിഞ്ഞു നടക്കാൻ പഠിക്കുന്നു....
നിശബ്ദമായി...
പരിഭവങ്ങളും പരിവേദനങ്ങളുമില്ലാതെ
ഓരം ചേർന്ന് തിരിച്ചു പോകുന്നു...
എന്നോ ഊരിയെറിഞ്ഞ ഗർഭപാത്രത്തിന്റെ
സുരക്ഷിതത്വത്തിലേക്ക്....

ദിക്കുകൾ നഷ്ട്ടപ്പെട്ട ഒരു ദേശാടകന്റെ,
ശാന്തിതീരം  തേടിയലയുന്ന ഒരേകാന്തപഥികന്റെ,
വഴിയോരക്കാഴ്ച്ചകളാണ് "നിസ്വനം"

No comments:

Post a Comment