Tuesday, March 15, 2016

പറഞ്ഞു തീരാത്ത പരിഭവങ്ങളുടെ...
എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ...
വിടപറഞ്ഞ പ്രിയരുടെ...
കണക്കു തെറ്റിപ്പോയ കാലവർഷത്തിന്റെ...
കരഞ്ഞു കലങ്ങിയ കണ്ണുകളുടെ...
കടം വാങ്ങിയ ചുംബനത്തിന്റെ...
ഓർമ്മകൾ മങ്ങിതുടങ്ങുമ്പോൾ
ജീവിതം, പിന്തിരിഞ്ഞു നടക്കാൻ പഠിക്കുന്നു....
നിശബ്ദമായി...
പരിഭവങ്ങളും പരിവേദനങ്ങളുമില്ലാതെ
ഓരം ചേർന്ന് തിരിച്ചു പോകുന്നു...
എന്നോ ഊരിയെറിഞ്ഞ ഗർഭപാത്രത്തിന്റെ
സുരക്ഷിതത്വത്തിലേക്ക്....

No comments:

Post a Comment